
Higher Secondary Physics Teachers Association (HSPTA)
ഉദ്ദേശ ലക്ഷ്യങ്ങൾ
1. ഹയർ സെക്കൻഡറി തല അധ്യാപകരുടെ കൂട്ടായ്മ വളർത്തുക.
2. അധ്യാപകരെ തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽ കൂടുതൽ സജ്ജരാക്കുക.
3. ഹയർ സെക്കൻഡറി അധ്യാപകരെ നൂതന സാംകേതിക വിദ്യകൾ
പരിചയപ്പെടുത്തുക.
4. ഹയർ സെക്കൻഡറി തലത്തിലെ ഊർജ്ജതന്ത്ര പഠനം കൂടുതൽ ലളിതവും സമഗ്രവും ആക്കുവാൻ ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുക.
5. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉതകുന്ന പഠന സഹായികൾ
പഠനോപകരണങ്ങൾ മുതലായവ വികസിപ്പിക്കുകയും വിപണനം നടത്തുകയും
ചെയ്യുക.
6. ഊർജ്ജതന്ത്രത്തിലെ നൂതന ഗവേഷണ വിഷയങ്ങളെ സംബന്ധിച്ച് ചർച്ചകൾ, സെമിനാറുകൾ സിമ്പോസിയങ്ങൾ മുതലായവ സംഘടിപ്പിക്കുക.
7. വിദ്യാർത്ഥികൾക്കായി ശാസ്ത്ര ക്വിസ്സ് ഉപന്യാസം ,ശാസ്ത്രമേളകൾ തുടങ്ങിയവ സംഘടിപ്പിക്കുക.
8. പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് വേണ്ട പ്രോത്സാഹനം നൽകുക.
9. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച അധ്യാപകരെ ആദരിക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
10. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക.
11. അംഗങ്ങളുടെ മക്കളിൽ ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നവരെ
പ്രോത്സാഹിപ്പിക്കുക
12. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി സാഹോദര്യ മനോഭാവവും
പരസ്പര സഹകരണവും ആരോഗ്യപരമായ സഹവർത്തിത്വവും
പരിപോഷിപ്പിക്കുക.
13. അംഗങ്ങളുടെ കലാ സാംസ്കാരിക കായിക,സാമൂഹിക സാമ്പത്തിക
ആരോഗ്യകരമായ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തിക്കുകയും
അവർക്കാവശ്യമായ പരിശീലനം നല്കുകയും ചെയ്യുക.
14.അംഗങ്ങളുടെ കലാ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ
മാർഗ്ഗങ്ങൾ കണ്ടെത്തുകയും നടപ്പിലാക്കുകയും ചെയ്യുക.
15. വിദ്യാർത്ഥികളുടെ ക്ഷേമ ഐശ്വര്യങ്ങൾക്കായി പ്രവർത്തിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ഏർപെടുത്തുകയും ചെയ്യുക.



No comments:
Post a Comment